Sunday, 2 August 2009

വിവേക്‌ അയാം സോറി....

എടീ നമ്മുടെ വിഷ്ണുന്റെ കല്യാണം കഴിഞ്ഞു.. കഴിഞ്ഞ ദിവസം ഒരു സുഹൃത്ത്‌ ഇങ്ങനെ പറഞ്ഞപ്പോ പെട്ടന്ന് എനിക്ക് ചിരി വന്നു , എന്റെ കൂടെ LKG മുതല്‍ പഠിച്ച ഒരു കഥാപാത്രമാണ് വിഷ്ണു. ഒരു പാവം (അത്ര പാവമായിരുന്നില്ല പണ്ട്). അവന്റെ കല്യാണം കഴിഞ്ഞു... നല്ല കാര്യം അതില്‍ ചിരിക്കാന്‍ എന്താ എന്നൊന്നും ചോദിക്കല്ലേ.. അവന്റെ പേര് കേള്‍കുമ്പോ എനിക്ക് ചിരിവരും .. അവന്‍ കാരണം (ഞാന്‍ കാരണവും) ഒരു പാവം കുട്ടി കരയേണ്ടി വന്നു... രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം, ക്ലാസ്സിലെ വില്ലത്തി നോം തന്നെ ആയിരുന്നു.. പിള്ളരെയൊക്കെ വിരട്ടി വിരാജിക്കുന്ന കാലം പക്ഷെ അന്ന് ടീച്ചര്‍മാരുടെ നോട്ടപുള്ളി ആയിരുന്നില്ല, അവരുടയൊക്കെ മുന്‍പില്‍ പാവം കുട്ടി ആയിരുന്നു. ആ ഇടയ്ക്കു ഒരു കാര്യവുമില്ലാതെ വിഷ്ണു എന്റെ മൂക്കിനു ഒരു ഇടി തന്ന്നു. അതിന്റെ ചേതോവികാരം ഇന്നും എനിക്കറിയില്ല, അവനു ഇടിക്കാന്‍ തോന്നി ഇടിച്ചു എന്നാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്, അന്ന് വൈകീട്ട് വീട്ടിലെത്തിയപ്പോ മൂക്കില്‍ ചെറിയ ഒരു വേദന , ആദ്യമൊന്നും വീട്ടില്‍ പറഞ്ഞില്ല, കുറച്ചു കഴിഞ്ഞപ്പോ നല്ല വേദന, പിറ്റേന്ന് സ്കൂളില്‍ പോകാതിരിക്കാനുള്ള ഒരു മാര്‍ഗമായി കരുതി ഞാന്‍ വീട്ടില്‍ പ്രശ്നം അവതരിപിച്ചു, വിഷ്ണു എന്റെ മൂകില്‍ ഇടിച്ചു എനിക്ക് വേദന സഹിക്കാന്‍ വയ്യായേ...., കാര്യം അപ്പൂപ്പന്‍ അമ്മു‌മ്മാ തുടങ്ങിയ വയോജനങ്ങളുടെയും മാമന്‍ കൊച്ചച്ചന്‍ തുടങ്ങിയ വീരശൂരപരാക്രമികളുടെയും മുന്നില്‍ അവതരിപ്പിക്കപെട്ടു, ബാല്യകാലം അമ്മവീട്ടില്‍ ആയതിനാല്‍ മാതാശ്രീയും പിതാശ്രീയും മോള്‍ടെ കലാപരിപാടികള് ഒന്നും അറിഞ്ഞിരുന്നില്ല. എല്ലാരും കൂടി ഖോരഖോരം ചര്‍ച്ച ,ചെയ്തു പാവപ്പെട്ട എന്നെ ആ കശ്മലന്‍ മൂക്കിനിടിച്ചത് ശരിയായില്ല എന്നും, തക്കതായ ശിക്ഷ അവന്‍ അര്‍ഹിക്കുന്നു എന്നും ഉള്ള നിഗമനത്തില്‍ എത്തിച്ചേര്‍ന്നു, പ്രശ്നത്തിന്റെ ഗൌരവം അപ്പോഴാ എനിക്ക് മനസിലായെ , എന്റെ കൈയീന്ന് കാര്യം പോയ്‌, പിറ്റേന്ന് സ്കൂളില്‍ വന്നു ടീച്ചറെ കാണാനും വിഷ്ണുനെ വിരട്ടാനും എന്റെ കുഞ്ഞമ്മ നിയൊഗിക്കപെട്ടു, ഞാന്‍ മുന്‍പിലും കുഞ്ഞമ്മ പിറകിലുമായ് സ്കൂളിലേക്ക് പോയി, സ്കൂളില്‍ ടീച്ചറിന്റെ മുന്‍പില്‍ കാര്യം അവതരിപിച്ചു, ടീച്ചര്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്തോളാം എന്ന് പറഞ്ഞു, എന്നാലും കുഞ്ഞമ്മക്ക്ക് എന്നോട് ഭയങ്കര സ്നേഹം എന്റെ മൂകിനിടിച്ചവനെ ഒന്ന് കാണണം ഒന്ന് വിരട്ടണം, ആരാ വിഷ്ണു ഒന്ന് കാണിച്ചു താ എന്ന് പറഞ്ഞു... ഇവടയാണ് എനിക്ക് അബദ്ധം പറ്റിയത് വിഷ്ണു ഇരിക്കുന്ന സീറ്റ്‌ ഞാന്‍ കാട്ടികൊടുത്തു, കുഞ്ഞമ്മ നേരെ പോയ്‌ അവനെ വിരട്ടാന്‍ തുടങ്ങി ഇനി ഇവള്‍ടെ മൂകില്‍ ഇടിച്ചാല്‍ നിന്നെ കാച്ചി കളയും എന്നൊക്കെ പറഞെന്നാ പിന്നീട് അറിയാന്‍ കഴിഞ്ഞേ, കുറച്ചു കഴിഞ്ഞപ്പോ അകെ ഒരു പന്തികേട്, വിഷ്ണു അല്ല അവിടെ ഇരികുന്നെ, എനിക്ക് അറിയുന്ന ആരും അല്ല, സ്കൂളില്‍ പുതിതായ്‌ ജോയിന്‍ ചെയ്ത ഒരു കുട്ടി, എന്റെ കുഞ്ഞമ്മേടെ മുഴുവന്‍ വഴക്കും കേട്ടോണ്ട്‌ പാവം മിണ്ടാതെ ഇരിക്കുന്നു, ഇടയ്ക്കു അവന്റെ മുഖത്ത് എന്തൊക്കയോ ഭാവങ്ങള്‍ പേടിച്ചു എല്ലാരേം നോക്കുന്നു.. ഞാനല്ലേ മിടുക്കി ഒന്നും അറിയാത്തപോലെ മിണ്ടാതെ നിന്നു‌‌.. വഴക്കെല്ലാം കൊടുത്തു ക്ഷീണിച്ചു കുഞ്ഞമ്മ വീടിലേക്ക്‌ മടങ്ങി .. ആ പാവം കുട്ടി അവിടെ ഇരുന്നു കരയാന്‍ തുടങ്ങി... ഞാന്‍ മിണ്ടാതെ സീറ്റില്‍ പോയി ഇരുന്നു ഇടയ്ക്കു ഇടയ്ക്കു ഇടം കണ്ണിട്ടു ഞാന്‍ അവനെ നോക്കുന്നുണ്ടായിരുന്നു പാവം പേടിച്ചരണ്ട ആ കുട്ടി ഒന്നും മിണ്ടാതെ ഇരിക്കുന്നു ഞാന്‍ ഒന്നും മിണ്ടീല അറ്റ്ലീസ്റ്റ് ഒരു സോറി എങ്കിലും പറയാരുന്നു രണ്ടംക്ലാസ്സിലെ കുരുട്ടു ബുദ്ധിയില്‍ അങ്ങനെ ഒന്നും തോന്നീല.... ഇനി ഇതെങ്ങാനും വായിച്ചു വിവേക്‌ എന്ന് പേരുള്ള ആ പാവം സുഹൃത്ത്‌ കാര്യം മനസിലാക്കിയാലോ.... വിവേക്‌ അയാം സോറി

Wednesday, 29 July 2009

ഞാന്‍ ഇവടെ എവടേലും ഒതുങ്ങി ഇരുന്നോളം

ബ്ലോഗിലെ പുലികളുടെയും പൂച്ചകളുടെയും ഇടയിലേക്ക് ഒരു കുഞ്ഞു പൂച്ചയായ്‌ ഞാനും കാലെടുത്ത്‌ വെക്കുന്നു .. എഴുതാനുള്ള കഴിവൊന്നും ഇല്ലെങ്കിലും വായിക്കാനുള്ള കഴിവ് ദൈവം തന്നിട്ടുണ്ട്, കഴിഞ്ഞ രണ്ടു വര്‍ഷമായ്‌ ബ്ലോഗിലെ പുലികളുടെയൊക്കെ രചനകള്‍ വായിക്കുന്നു.. പോരാത്തതിന് പുലികളായുള്ള രണ്ടു ബ്ലോഗ്ഗര്‍ മാര്‍ സഹപ്രവര്‍ത്തകരായും ഉണ്ട് ... എന്നാ പിന്നെ ഒരു കൈ നോക്കാം എന്ന് വെച്ചു ... അങ്ങിനെ ഞാനും ബൂലോകത്തിലേക്ക് ...