Sunday 2 August 2009
വിവേക് അയാം സോറി....
എടീ നമ്മുടെ വിഷ്ണുന്റെ കല്യാണം കഴിഞ്ഞു.. കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് ഇങ്ങനെ പറഞ്ഞപ്പോ പെട്ടന്ന് എനിക്ക് ചിരി വന്നു , എന്റെ കൂടെ LKG മുതല്‍ പഠിച്ച ഒരു കഥാപാത്രമാണ് വിഷ്ണു. ഒരു പാവം (അത്ര പാവമായിരുന്നില്ല പണ്ട്). അവന്റെ കല്യാണം കഴിഞ്ഞു... നല്ല കാര്യം അതില്‍ ചിരിക്കാന്‍ എന്താ എന്നൊന്നും ചോദിക്കല്ലേ.. അവന്റെ പേര് കേള്‍കുമ്പോ എനിക്ക് ചിരിവരും .. അവന്‍ കാരണം (ഞാന്‍ കാരണവും) ഒരു പാവം കുട്ടി കരയേണ്ടി വന്നു... രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം, ക്ലാസ്സിലെ വില്ലത്തി നോം തന്നെ ആയിരുന്നു.. പിള്ളരെയൊക്കെ വിരട്ടി വിരാജിക്കുന്ന കാലം പക്ഷെ അന്ന് ടീച്ചര്‍മാരുടെ നോട്ടപുള്ളി ആയിരുന്നില്ല, അവരുടയൊക്കെ മുന്‍പില്‍ പാവം കുട്ടി ആയിരുന്നു. ആ ഇടയ്ക്കു ഒരു കാര്യവുമില്ലാതെ വിഷ്ണു എന്റെ മൂക്കിനു ഒരു ഇടി തന്ന്നു. അതിന്റെ ചേതോവികാരം ഇന്നും എനിക്കറിയില്ല, അവനു ഇടിക്കാന്‍ തോന്നി ഇടിച്ചു എന്നാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്, അന്ന് വൈകീട്ട് വീട്ടിലെത്തിയപ്പോ മൂക്കില്‍ ചെറിയ ഒരു വേദന , ആദ്യമൊന്നും വീട്ടില്‍ പറഞ്ഞില്ല, കുറച്ചു കഴിഞ്ഞപ്പോ നല്ല വേദന, പിറ്റേന്ന് സ്കൂളില്‍ പോകാതിരിക്കാനുള്ള ഒരു മാര്‍ഗമായി കരുതി ഞാന്‍ വീട്ടില്‍ പ്രശ്നം അവതരിപിച്ചു, വിഷ്ണു എന്റെ മൂകില്‍ ഇടിച്ചു എനിക്ക് വേദന സഹിക്കാന്‍ വയ്യായേ...., കാര്യം അപ്പൂപ്പന്‍ അമ്മുമ്മാ തുടങ്ങിയ വയോജനങ്ങളുടെയും മാമന്‍ കൊച്ചച്ചന്‍ തുടങ്ങിയ വീരശൂരപരാക്രമികളുടെയും മുന്നില്‍ അവതരിപ്പിക്കപെട്ടു, ബാല്യകാലം അമ്മവീട്ടില്‍ ആയതിനാല്‍ മാതാശ്രീയും പിതാശ്രീയും മോള്‍ടെ കലാപരിപാടികള് ഒന്നും അറിഞ്ഞിരുന്നില്ല. എല്ലാരും കൂടി ഖോരഖോരം ചര്‍ച്ച ,ചെയ്തു പാവപ്പെട്ട എന്നെ ആ കശ്മലന്‍ മൂക്കിനിടിച്ചത് ശരിയായില്ല എന്നും, തക്കതായ ശിക്ഷ അവന്‍ അര്‍ഹിക്കുന്നു എന്നും ഉള്ള നിഗമനത്തില്‍ എത്തിച്ചേര്‍ന്നു, പ്രശ്നത്തിന്റെ ഗൌരവം അപ്പോഴാ എനിക്ക് മനസിലായെ , എന്റെ കൈയീന്ന് കാര്യം പോയ്, പിറ്റേന്ന് സ്കൂളില്‍ വന്നു ടീച്ചറെ കാണാനും വിഷ്ണുനെ വിരട്ടാനും എന്റെ കുഞ്ഞമ്മ നിയൊഗിക്കപെട്ടു, ഞാന്‍ മുന്‍പിലും കുഞ്ഞമ്മ പിറകിലുമായ് സ്കൂളിലേക്ക് പോയി, സ്കൂളില്‍ ടീച്ചറിന്റെ മുന്‍പില്‍ കാര്യം അവതരിപിച്ചു, ടീച്ചര്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്തോളാം എന്ന് പറഞ്ഞു, എന്നാലും കുഞ്ഞമ്മക്ക്ക് എന്നോട് ഭയങ്കര സ്നേഹം എന്റെ മൂകിനിടിച്ചവനെ ഒന്ന് കാണണം ഒന്ന് വിരട്ടണം, ആരാ വിഷ്ണു ഒന്ന് കാണിച്ചു താ എന്ന് പറഞ്ഞു... ഇവടയാണ് എനിക്ക് അബദ്ധം പറ്റിയത് വിഷ്ണു ഇരിക്കുന്ന സീറ്റ് ഞാന്‍ കാട്ടികൊടുത്തു, കുഞ്ഞമ്മ നേരെ പോയ് അവനെ വിരട്ടാന്‍ തുടങ്ങി ഇനി ഇവള്‍ടെ മൂകില്‍ ഇടിച്ചാല്‍ നിന്നെ കാച്ചി കളയും എന്നൊക്കെ പറഞെന്നാ പിന്നീട് അറിയാന്‍ കഴിഞ്ഞേ, കുറച്ചു കഴിഞ്ഞപ്പോ അകെ ഒരു പന്തികേട്, വിഷ്ണു അല്ല അവിടെ ഇരികുന്നെ, എനിക്ക് അറിയുന്ന ആരും അല്ല, സ്കൂളില്‍ പുതിതായ് ജോയിന്‍ ചെയ്ത ഒരു കുട്ടി, എന്റെ കുഞ്ഞമ്മേടെ മുഴുവന്‍ വഴക്കും കേട്ടോണ്ട് പാവം മിണ്ടാതെ ഇരിക്കുന്നു, ഇടയ്ക്കു അവന്റെ മുഖത്ത് എന്തൊക്കയോ ഭാവങ്ങള്‍ പേടിച്ചു എല്ലാരേം നോക്കുന്നു.. ഞാനല്ലേ മിടുക്കി ഒന്നും അറിയാത്തപോലെ മിണ്ടാതെ നിന്നു.. വഴക്കെല്ലാം കൊടുത്തു ക്ഷീണിച്ചു കുഞ്ഞമ്മ വീടിലേക്ക് മടങ്ങി .. ആ പാവം കുട്ടി അവിടെ ഇരുന്നു കരയാന്‍ തുടങ്ങി... ഞാന്‍ മിണ്ടാതെ സീറ്റില്‍ പോയി ഇരുന്നു ഇടയ്ക്കു ഇടയ്ക്കു ഇടം കണ്ണിട്ടു ഞാന്‍ അവനെ നോക്കുന്നുണ്ടായിരുന്നു പാവം പേടിച്ചരണ്ട ആ കുട്ടി ഒന്നും മിണ്ടാതെ ഇരിക്കുന്നു ഞാന്‍ ഒന്നും മിണ്ടീല അറ്റ്ലീസ്റ്റ് ഒരു സോറി എങ്കിലും പറയാരുന്നു രണ്ടംക്ലാസ്സിലെ കുരുട്ടു ബുദ്ധിയില്‍ അങ്ങനെ ഒന്നും തോന്നീല.... ഇനി ഇതെങ്ങാനും വായിച്ചു വിവേക് എന്ന് പേരുള്ള ആ പാവം സുഹൃത്ത് കാര്യം മനസിലാക്കിയാലോ.... വിവേക് അയാം സോറി
Subscribe to:
Post Comments (Atom)
അപ്പോള്‍ ചെറിയമ്മ ആളുമാറി സാറ്റ് വെച്ചല്ലേ?കൊള്ളാം ഏതായാലും വഴക്ക് കേട്ട് മിണ്ടാതിരുന്ന വിവേക് ഒരു ഭയങ്കര പുലിയാണല്ലോ?
ReplyDeleteനല്ല രചന ..തുടരൂ
കൊള്ളാം . നല്ല നര്‍മ ബോധം ഉണ്ട്. വിഷ്ണൂവിന്റെ കല്യാണ സമ്മനം ആയി ഒരു പാഴ്സല്‍ ഇടി കൊടുത്താലോ?
ReplyDeleteവിവേകേ...ഓടി വാ മോനേ...
ReplyDeleteപണ്ട് നിന്നെ ഒരു ആവശ്യവുമില്ലാതെ ചീത്ത വിളിച്ച ചെറിയമ്മേടെ പെങ്കൊച്ചിനെ പുടികിട്ടീ... ഓടി വാ.... :) :)
ചെയ്യാത്ത കുറ്റത്തിനാണ് വിവേക് അന്ന് ചീത്ത കേട്ടതു ..ഇപ്പോളുള്ള ഈ കുറ്റസമ്മതം അവന്റെ ചെവിയിലെങ്ങാനും എത്തിയാൽ അന്നു കിട്ടിയ ശിക്ഷയുടെ കുറ്റം ഇന്നു ചെയ്യാനെങ്ങാനും തോന്നിയാൽ...മോളേ..“ടേക്ക് കെയർ ഓഫ് യുവർ മൂക്ക് !!!”
ReplyDeletenalla rachana...
ReplyDeleteഎന്റെ ചങ്ങാതി, ആ പാവത്തിനെ ഒരുപാടു
ReplyDeleteവിരട്ടിക്കളഞ്ഞല്ലോ. ഏതായാലും കുട്ടിക്കാലത്തെ ഓര്‍മ്മകള്‍,
നര്‍മബോധത്തോടെ എഴുതിയത് നന്നായിരിക്കുന്നു.
വീണ്ടും തുടരുക.
സ്നേഹപൂര്‍വ്വം,
താബു
http://thabarakrahman.blogspot.com/
നല്ല എഴുത്താണ്. തുടരുക..
ReplyDeleteഖോരഖോരം>ഘോരഘോരം.
എനിക്കിഷ്ട്ടായില്ലാ......
ReplyDeleteകൂതറക്കിഷട്ടപെട്ടില്ലേൽ എനിക്കെന്താ എന്ന ഗർവോടെ വീണ്ടും ബ്ലൊഗിക്കോ...
(കൊള്ളാമെന്നു സമ്മതിച്ചാൽ പിന്നെ ഞാനെന്തു കൂതറയാ കൊച്ചേ... :)
വൈകിയിട്ടായാലും ക്ഷമ പറയുന്നതാണ്‍്...
ReplyDeleteഒരിക്കലും പറയാത്തതിലും ഭേദം...
Sorry .. Pinneyum sorry...!
ReplyDeleteManoharam, Ashamsakal...!!!
പാവം വിവേക്.. ;)
ReplyDeleteഗീതാഞ്ജലി പറഞ്ഞ പോലെ വിഷ്ണുവിനു ഒരു കല്യാണ സമ്മാനം കൊടുത്താലോ?? ;)
താങ്കളുടെ ബ്ലോഗിനെ ആശംസിക്കുന്നതിനു മുന്‍പ് , എന്റെ ബ്ലോഗിന് കമന്റ് ഇട്ടതിനു ഒരു നന്ദി അറിയിക്കട്ടെ ... ' താങ്ക്സ് ഫോര്‍ ദി കമന്റ്സ് " ( ഇംഗ്ലീഷില്‍ പറയുമ്പോ ഒരു ഗെറ്റ് അപ്പ് വരുവല്ലോ ന്നോര്‍ത്തു പറഞ്ഞതാ )
ReplyDeleteപിന്നെ താങ്കളുടെ ആഖ്യാന രീതിയും വളരെ നന്നായിട്ടുണ്ട് ... കുറച്ചു ഉപമകള്‍ കുടെ ഉണ്ടായിരുന്നേല്‍ visualize ചെയ്യാന്‍ നല്ല രസമാരുന്നു :D ..
"പണ്ടേ കൊട്ടേഷന്‍ ടീം ആയിരുന്നു എന്ന് തോന്നണു ... കുഞ്ഞമ്മ ഗുണ്ടയുമൊക്കെ ആയിട്ടു പിള്ളേരെ തല്ലാന്‍ ഇറങ്ങി ഇല്ലേ ?? "
എനിക്കിട്ടു പറഞ്ഞ കമന്റ് ഞാനും പറയുന്നു .. "കലക്കി ഇനിയും പോരട്ടെ " ..
:) തുടരുക
ReplyDeleteഇത് വഴി പോയപ്പോള്‍ ഒന്ന് കയറി നോക്കിയതാ ... നല്ല ഒരു പോസ്റ്റ് ഭാവുകങ്ങള്‍ !!
ReplyDeleteപറ്റുമെങ്കില്‍ താങ്കളുടെ ബ്ലോഗുകള്‍ ഇവിടെയും പോസ്റ്റ് ചെയ്യുക .
www.snehakood.ning.com
ഗൊള്ളാം....
ReplyDeleteഎന്തായാലും വിഷ്ണുവിനൊരു കലക്കല്‍ സല്യൂട്ട്..
This comment has been removed by the author.
ReplyDeletevijithaa am sorry....... :)
ReplyDeleteഒരു വിവേകിനെ എനിക്കും അറിയാം ..പറഞ്ഞുകൊടുക്കട്ടെ ...(കൊള്ളാം കേട്ടോ )..
ReplyDeleteഹ! ഹ!
ReplyDeleteഎന്നാൽ മനസ്സിലാക്കിക്കോളൂ...
വിവേക് എന്ന് പേരുള്ള ആ പാവം സുഹൃത്ത് കാര്യം മനസിലാക്കി!!
അടി പാഴ്സൽ ആയി വരുന്നുണ്ട്!
എന്തായാലും വിഷ്ണു ചെയ്തത് ഒരു നല്ല കാര്യം തന്നെ....ലാല്‍ സലാം
ReplyDeleteഇതു എതാണീ സുന്ദരി എന്റെ പോസ്റ്റില്‍ കമ്മെന്ടീത് എന്ന് നോക്കാന്‍ വന്ന് ഈ പോസ്റ്റ് വായിച്ചപ്പോഴല്ലേ മനസിലായെ ആളൊരു വില്ലത്തി ആണെന്ന് ;)
ReplyDeleteഎന്തെ പോസ്റ്റിങ്ങ് കന്ടിന്യു ചെയ്യാത്തത്?
വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കികൂടെ?
ReplyDeleteനല്ല എഴുത്ത്, തുടരട്ടെ....
ReplyDeleteഇടി ആസ്വദിച്ചു.
ReplyDeleteഏതോ വഴിയിലൂടെ കറങ്ങി തിരിഞ്ഞി ഇവിടെയെത്തി... അപ്പോള്‍ ചെറിയ പ്രായത്തിലേ ക്വൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയല്ലേ... കൊള്ളാം...
ReplyDeleteപാവം വിവേക് ... ഈ ബ്ലോഗ് വായിക്കാനിടവരട്ടെ എന്ന് ആശിക്കുന്നു...
മുഷിവില്ലതെ വായിച്ചു പൊകാന്‍ തൊന്നുന്ന എഴുത്ത്.
ReplyDeleteവിവേകിന്റെ അന്നത്തെ അവസ്ഥ ഒന്നോര്‍ത്ത് നോക്യേ ഇപ്പോ...
പുലിക്കുട്ടി, പൂച്ചയെപ്പോലെ ഒതുങ്ങി ഇരുന്നാൽ പോര, അത് ഒറിജിനൽ പുലിയായി വളരണം. ഇനിയും എഴുതുക, ആശംസകൾ.
ReplyDeleteയുവര്‍ അപോളജീസ് അക്സെപ്റ്റ്റ്റഡ് (காக்க காக்க)
ReplyDeleteഇനി ആ സത്യം മറച്ചു വയ്ക്കുന്നില്ല !! ഞാന്‍ ആണ് വിവേക് !
കുഞ്ഞമ്മ പോയതു ഭാഗ്യം. ആ വ്വീരശൂരപരാക്രമികളെയെങ്ങാനും പറഞ്ഞുവിട്ടിരുന്നെങ്കിൽ... എന്റെ വിവേകേ....!
ReplyDelete