ഇതിനെ അനുഭവത്തിന്റെ ലേബലില്‍ ഇടാമോ എന്നറിയില്ല.. എന്റെ അനിയനെ കുറിച്ചാണു.. ഒരു വയസിന്റെ വ്യത്യാസത്തില്‍ എന്റെ ജീവിത്തിലേക്കു വന്ന എന്റ് അനിയന്‍. കുഞിലേ തന്നെ അവനു എന്നെ ഒരുപാടു ഇഷ്ടമാണു.. എന്തു കിട്ടിയാലും ഒരു പങ്കു എനിക്കു മാറ്റി വെക്കും.. അടി ഉണ്ടാക്കുമ്പോഴും മറ്റും അവന്‍ തോറ്റു തരും.. ഒരു പാവം കുട്ടി.. ആരേലും ഒച്ചയെടുത്താല്‍ പതുങ്ങുന്ന സ്വഭാവം. എന്നെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കാനയച്ചപ്പോ അവന്‍ മലയാളം മീഡിയത്തില്‍...അതിലും അവനു ഒരു പരാതിയും ഇല്ല..
അവനെ ഞാന്‍ ഒത്തിരി കളിയാക്കുമായിരുന്നു.. അവന്റെ ഗവര്‍ണ്മെന്റ് സ്കൂള്‍ എന്തിനു കൊള്ളാം.. നിന്റെ കൂട്ടൊക്കെ പീക്കിരി പിള്ളാരല്ലേ എന്നൊക്കെ പറയുമ്പോഴും അവന്‍ തിരിച്ചു അധികം പ്രതികരിക്കില്ലയിരുന്നു.. അവനെ ദേഷ്യം പിടിപ്പിക്കാന്‍ ഞാന്‍ നല്ലോണം ശ്രമിക്കുമായിരുന്നു.
പ്ലസ് ടു കഴിഞ്ഞു ഞാന്‍ മന:ശാസ്ത്രം പഠിക്കാന്‍ ( ചുമ്മാ വെറുതേ).. സെകന്‍ഡ് ഇയര്‍ ആയപ്പോ അവന്‍ എന്റെ കോളേജില്‍ തന്നെ എന്റെ ജുനിയര്‍ ആയി ചേര്‍ന്നു.. ആ ഇടക്കു അച്ഛന് ഒരുപാടു സാമ്പതിക പ്രശ്നങ്ങള്‍.. കടം എവിടെ നിന്നൊക്കയോ.. വരുമാനം നിലച്ചു.. ഞങ്ങള്‍ രണ്ടു പേര്‍ പഠിക്കുന്നു വീട്ടു വാടക.. മറ്റു ചിലവുകള്‍.. കടം കൂടിക്കൊണ്ടേയിരുന്നു..
ഒരു പാവത്തിനെ പോലെ പതുങ്ങിയിരുന്ന എന്റെ അനിയന്റെ വേറെ ഒരു മുഖം കണ്ടു ഞങ്ങള്‍.. പതിനെട്ടു വയസുകാരന്റെ ചുമലില്‍ കുടുംബ ഭാരം എന്നൊക്കെ കേട്ടിട്ടെ ഉണ്ടായിരുന്നുള്ളൂ... അതു കണ്ടറ്ഞ്ഞു..
രാവിലെ അഞ്ചു മണിക്കു പത്രം ഇടാന്‍ പോകും.. പിന്നെ സ്കൂള്‍ കുട്ടികളെ വിടുന്ന വാനില്‍ സഹായി ആയി പോകും, പിന്നെ കോളേജ്.. അതിനു ശേഷം എന്തൊക്കയൊ പണികള്.. അവന്‍ ആളാകെ മാറി.. വീട്ടു ചിലവുകള്‍.. ഞങ്ങള്‍ രണ്ടു പേരുടെ പഠിത്തം എല്ലാം അവന്റെ ചുമലില്‍.. പിന്നീടുള്ള അഞ്ചു വര്‍ഷം അവന്‍ എം ബി എ എടുത്തു, എന്നെ കെട്ടിച്ചു വിട്ടു.. അവന്റെ പ്രായത്തിലുള്ള പലരും കളിച്ചു നടക്കുമ്പോള്‍ ..ഇതിനിടക്കു ഒരു കുഞ്ഞു പ്രണയവും ക്ലാസിലെ സുന്ദരികുട്ടിയുടെ പുറകേ നടന്നപ്പൊ എല്ലാരും പറഞ്ഞു വേണ്ട മോനെ എന്നു അവന്‍ കേട്ടില്ല അവനു ഉറപ്പായിരുന്നു.. അവളാണു അവന്റെ ആളെന്നു..
ഇപ്പോ കക്ഷി ദുബായിലാണു.. അവന്റെ കല്യാണ നിശ്ചയം കഴിഞ്ഞു കേട്ടോ.. ഫോട്ടോ ദേ മുകളിള്‍..
ennal pinne aniyante aliyanteem koode oru photo edaamaayirunnu ....:)
ReplyDeleteaniyante priyapetta aliyante photo koodi vakkamaayirunnu
ReplyDeleteഇതിനെ അനുഭവത്തിന്റെ ലേബലില്‍ ഇടാമോ എന്നറിയില്ല..
ReplyDeleteമന:ശാസ്ത്രം പഠിക്കാനൊക്കെ നടന്ന ഒരാള്‍ ഇങ്ങിനെ സംശയിക്കാമൊ?
അനിയന്‍ ഒരൊന്നൊന്നര പക്കാ ഡീസന്റാനല്ലൊ.
നിശ്ചയം കഴിഞ്ഞ നിലക്ക് ആശംസകള്‍ മുന്നേ ഇരിക്കട്ടെ.
റാംജി പറഞ്ഞത് പോലെ എന്തിനൊരു സംശയം...അനിയന്റ്റെ പേര് പറഞ്ഞില്ലാ അതിനാല് ആശംസ ഇങ്ങനെ ആകട്ടെ "വിജിതയുടെ അനിയന് എന്റ്റെ വക മുന്കൂറായി വിവാഹാശംസകള്‍"
ReplyDeleteവിജിതക്കു ആശംസ ഇല്ല എല്ലാ മംഗളാശംസയും അനിയനു കിടക്കട്ടെ....
ReplyDeleteഅനിയന്റെ ഉത്തരവാദിത്തബോധം മനസ്സില്‍ തട്ടി-അനിയന് നന്മ നേരുന്നു-വിവാഹാശംസകളും
ReplyDelete:)
ReplyDeleteThis comment has been removed by the author.
ReplyDeleteഇത്ര നല്ല ഒരു അനിയനെ കിട്ടിയ നിങ്ങള്‍ എത്ര വലിയ ഭാഗ്യവതി.!! അനിയനോടുള്ള സ്നേഹം വാക്കുകളില്‍ തെളിഞ്ഞു കാണുന്നു. കല്ല്യാണ നിശ്ചയം കഴിഞ്ഞ അനിയനും പെണ്ണിനും ആശംസകകള്‍ . കൂടെ അനിയനെ സ്നേഹിക്കുന്ന വിജിതക്കും ആശംസകള്‍ :)
ReplyDeleteകൊള്ളാമല്ലോ മാഷെ അനിയന്‍ .....
ReplyDeleteഅല്ലെങ്കിലും ഒരു പെങ്ങള്‍ ഉണ്ടെങ്കില്‍ നമ്മുക്ക് ഉത്തരവാദിത്വം കൂടും ...
ഞാന്‍ ഉഴപ്പന്‍ ആയതു അത് കൊണ്ടല്ലേ :)
പങ്കുവച്ചതില്‍ നന്ദി ...
അനിയന്റെ പേര് പറഞ്ഞില്ല .....അനിയന് വിവാഹശംസകളും ജീവിത വിജയവും നേരുന്നു .....
അനിയന്റെ മുഖത്ത് ഇപ്പോഴും ഒരു കുട്ടിത്തം ഉണ്ട് കേട്ടോ ...
ഇത്രയും നല്ല ഒരു അനിയനു ഒരു female നെ കിട്ടി.
ReplyDeleteഒരു email ഉം കൂടി ഉണ്ടായിരുന്നെങ്കില്‍ ആശംസ നേരിട്ട് അയച്ചേനെ!
(വിജിത ബുദ്ധിമതി യാണ്. പഴം പൊരി തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന പോലെ - അനിയനു ആശംസകളും ആയി. നുമ്മക്ക് കമന്റുകളും ആയി അല്ലെ?)
enikkillathe poyathum enganathe oru sahodharan aanu. ningalude baaghyam.
ReplyDeleteഹൃദയം തൊട്ട കുറിപ്പ്.
ReplyDeleteഒരുപാടൊരുപാടിഷ്ടമായി.
ചേച്ചിക്കും,അനിയനും അനിയത്തിക്കുട്ടിക്കും ആശംസകൾ!
നല്ലതു വരട്ടെ!
വിജിതയുടെ അനിയനും പ്രിയതമയ്ക്കും എല്ലാവിധ ആശംസകളും...
ReplyDeleteഎല്ലാവര്‍ക്കും ആശംസകള്‍
ReplyDeleteഅനിയനെപ്പോലെ പലരേയും സ്വന്തം ജീവിതത്തില്‍ കണ്ടിട്ടുണ്ട്. പറ്റ്ര്ഹം ഇടല്‍ മാത്രമല്ല, സദ്യക്കു വിളമ്പല്‍ വരെ...
ReplyDelete:-)
ഉപാസന
അനുജനും ഭാവി വധുവിനും എല്ലാവിധ ഐശ്വര്യങളും ദൈവം നൽകട്ടെ എന്ന് പ്രാർഥിക്കുന്നു!!
ReplyDelete(കാള കളിച്ച് നടക്കുന്ന എല്ലാ അനിയന്മാരും ഈ പോസ്റ്റിന്റെ ഒരു പ്രിന്റെടുത്തുവെച്ച് ദിവസവും മൂന്ന് നേരം വായിക്ക്. ഉത്തരവാദിത്വ ബോധം ഉണ്ടാകട്ടെ) :-)
aniyan puliyanu kettaa !!! ente vaka ..best wishes paranjekku ..
ReplyDelete(കാള കളിച്ച് നടക്കുന്ന എല്ലാ അനിയന്മാരും ഈ പോസ്റ്റിന്റെ ഒരു പ്രിന്റെടുത്തുവെച്ച് ദിവസവും മൂന്ന് നേരം വായിക്ക്. ഉത്തരവാദിത്വ ബോധം ഉണ്ടാകട്ടെ) :-)
ReplyDeleteഞാന്‍ നേരെയായി
അസ്തമിച്ച് കൊണ്ടിരിക്കുന്ന സഹോദര സ്നേഹത്തിനു മുന്നിൽ നിങ്ങളുടെ ഈ സ്നേഹം മനസ്സ് നിറച്ചു. ആശംസകൾ
ReplyDeleteനല്ല വരികള്‍. അനിയനോടുള്ള സ്നേഹം മറക്കാതെ എഴുതിയിരിക്കുന്നു.
ReplyDeleteകുടുംബത്തിനായി അനിയന്‍ സമര്‍പ്പിച്ച ജീവിതം. ആ ഓര്‍മ്മകള്‍. അത് മാത്രം മതി അനിയന് എന്നും കൂട്ടായി.
കടന്നു വന്ന വഴികള്‍ മറന്നില്ലല്ലോ. അത് മതി.
സ്നേഹാശംസകള്‍. വിജിതക്കും കൂടെ അനിയനും.
അടുത്ത കഥ ഉടന്‍ ''അളിയനും , അനിയനും , അനിയന്ന്റെ അളിയനും , പിന്നെ എന്റെ കെട്ടിയോനും ''
ReplyDeleteNalla kurippu.. aniyan oru hero thanne.. ella aashamsakalum.. ippol kalyanam kazhinjittundavum alle..
ReplyDeleteഈ മിടുക്കനനിയന് എല്ലാ ആശംസകളും. ഇനിയും വിജയത്തിന്റെ പടികള്‍ ചവുട്ടിക്കയറട്ടെ. :)
ReplyDeleteഇപ്പോള്‍ കല്യാണം കഴിഞ്ഞിട്ടുണ്ടാവുമെന്ന് കരുതുന്നു. ആശംസകള്‍ അനുജനും അനുജത്തിക്കും.
ReplyDeleteഅനിയൻ കുട്ടിക്ക് ആശംസകൾ
ReplyDeleteഅനിയനാണ് താരം
ReplyDeleteസ്നേഹാശംസകള്‍.
ReplyDeletenallathu varatte
ReplyDeleteHappy married life to your aniyan
ReplyDeleteAshamsakal
ReplyDeleteaashamsakal....
ReplyDeletevijitha chechi....enne manasilayo aavo? vinayanteyum lekshmiyude classmate aanu...avarude peru koodi vaykkamayirunnu ente aashamsal randu pereyum arikkuka...
ReplyDeletebest of luck to them
ReplyDeleteanujanum chechikkum aashamsakal
ReplyDeleteadvaanikkunnavanu vijayam sunishchitham
മിടുക്കന്‍. പ്രതികൂല സാഹചര്യങ്ങളോട് പട പൊരുതി വിജയിച്ച അനിയന് എല്ലാവിധ ആശംസകളും.
ReplyDeleteസാധാരണ ആള്‍ക്കാര്‍ കടന്നു വന്ന വഴികളെ മറക്കാന്‍ ശ്രമിക്കുന്നവരാണ്. പണ്ട് എങ്ങനെ ജീവിച്ചു എന്നത് പോലും ഓര്‍ക്കാന്‍പോലും ഇഷ്ടമില്ലാത്തവര്‍..വിജിത പക്ഷെ വേറിട്ട് നില്‍ക്കുന്നു.
ReplyDeleteഇതുപോലെ എനിക്ക് പരിചയം ഉള്ള ഒരു ചേട്ടന്‍ ചെറുപ്പത്തില്‍ പഠന ചെലവ് കണ്ടെത്താന്‍ വേണ്ടി കാലത്തേ പത്രം ഇട്ടിരുന്നു..പഠിച്ചു വലുതായി..ഇന്നും പറയും ആ കഥകള്‍..
അനിയന് എല്ലാ ആശംസകളും
എല്ലാവിധ ഭാവുകങ്ങളും നേരുന്നു!!!
ReplyDeleteഅനിയന് എല്ലാ ആശംസകളും. വളരെ നല്ല പോസ്റ്റ് എന്നല്ല വളരെ നല്ല ഒരു അനുഭവം എന്ന് പറയുന്നതാവും ഭംഗി.
ReplyDelete