(പാസ്റ്റ് ടെന്‍സ്) പൂച്ച, പട്ടി തുടങ്ങിയ ജീവികളെ പണ്ടേ വീട്ടില്‍ കേറ്റില്ല. അമ്മക്കും അമ്മുമ്മക്കും എന്തൊ അലര്‍ജി ആണു. ഒരു കുഞ്ഞു പൂച്ച എങ്ങാനും വീട്ടില്‍ കേറിയാല്‍ തീര്‍ന്നു. ആന്നു പിന്നെ അമ്മുമ്മ വെള്ളം കുടിക്കില്ല.പട്ടിയോടും ഒക്കെ ഏറെ കുറേ ഇതേ മനോഭാവം തന്നെ ആയിരുന്നു..അങ്ങനെ പൂച്ചയെ വളര്‍ത്താം എന്ന എന്റെ ആഗ്രഹം ഒരു വിദൂര സ്വപ്നം ആയി തീര്‍ന്നു.... കുറെ നാളായി മോള്‍ക്കു ( നാം തന്നയാണു താരം ) കല്യണാലോച തുടങ്ങിയിട്ടു..പാപ ജാതകം..അതും ഞാന്‍ ചെയ്യാത്തപാപം.. 2.5 പാപം 3.5പാപം അങ്ങിനെ കുറെ റീസണ്‍സ്.. ഒന്നും അങ്ങുട് ശരി ആകുന്നില്ല....ജ്യോത്സ്യന്‍മാരെയൊക്കെ പ്രാകി പ്രാകി എന്റെ നാവിന്റെ ടെംബര്‍ നഷ്ട്പെട്ട് ടൈം.. അങ്ങിനെ ഇരിക്കെ അതാ വരുന്നു നമ്മുടെ ഹീറൊയിന്‍... kurinji@poocha.com... സുന്ദരി... ചാരം കലര്‍ന്ന വെളുപ്പു നിറം.. കുഞ്ഞി കണ്ണുകള്‍.. ഒരു തക്കുടു പൂച്ച.. ആസ് യൂഷ്വല്‍ ... പൂച്ചയെ ഇറക്കി വിടും... അതും പ്രതീക്ഷിച്ചു ഞാന്‍ ഇരുന്നു.. ബട്ട് ഊശ്മളമായ വരവേല്‍പ്പ്.. അതും പൂച്ച്ക്കു... വിശ്വസിക്കാന്‍ പറ്റിയില്ല.. പൂച്ച്ക്കു പ്രിയം പാലല്ലേ.. അതോ പാല്‍ പായസവോ..ടിസ്കഷന്‍.. ഒടുവില്‍ പാലാണു എന്ന നിഗമനത്തില്‍ എത്തി.. പാലു വാങ്ങാന്‍ ആരോ ഓടി... പാല്‍ ഇനി പൂച്ച കുടിക്കുമോ.. അതോ വേറെ എന്തെങ്കിലും വേണ്ടി വരുമോ.... എന്തായാലും പൂച്ച പാല്‍ കുടിച്ചു ... കുടിക്കുമ്പോഴും പൂച്ചയുടെ മുഖത്ത് ഒരു അവിശ്വാസ പ്രമേയം പാസ് ആകുന്നുണ്ടായിരുന്നു .. എന്റെ മുഖത്തും.. '' പൂച്ച വന്നു കയറിയാല്‍ കല്യാണം... ആ വീട്ടില്‍ കല്യാണം നടക്കും" ഇതാണ് പൂച്ചക്ക് ഇപ്പൊ കിട്ടുന്ന പ്രത്യേക പരിഗണനക്ക് കാരണം. ഹി ഹി.. കൊള്ളാം വീട്ടില്‍ വിപ്ലവകരമായ മാറ്റമാണ് പിന്നീട് ദൃശ്യമായത് .. പൂച്ച ടിവി കാണുന്നു, ഒണ്‍ളി പാല്‍ കുടിക്കുന്നു ( ചായ കുടിച്ചാല്‍ പൂച്ച കറുത്തു പോയാലോ ).. വറുത്ത മീന്‍ കഴിക്കുന്നു.. അതും എനിക്ക് കഴിക്കാന്‍ വേണ്ടി അമ്മ എന്നും മാറ്റി വെക്കാറുള്ള മീന്‍ കഷ്ണങ്ങള്‍.. (നല്ല ചെക്കനെ കിട്ടാനല്ലേ എന്നു കരുതി ഞാന്‍ എല്ലാം സഹിച്ചു).. ഒടുവില്‍ പൂച്ച വന്നിട്ടാണോ എന്നറിയില്ല എല്ലാം ചേര്‍ന്ന ഒരു ആലോചന വന്നു.. പൂച്ചക്കു രാജയോഗം.. ഹോ.. ചിക്കെന്‍ ഫ്രൈ.. ബീഫ് ഉലര്‍ത്തിയതു യ്യോ... ജനിക്കുവാണേല്‍ കല്യാണ പ്രായത്തിലുള്ള പെണ്‍പിള്ളാരുള്ള വീട്ടില്‍ പൂച്ചയായ് ജനിക്കണം..ഒടുവില്‍ പൂച്ച കൊണ്ടു വന്ന ഭാഗ്യം .. ഒരു നിര്‍ഭഗ്യവാന്റെ ജീവിതം മാറ്റി മറിച്ചു.. ആ പാവത്തിനു എന്നെ കെട്ടേണ്ടി വന്നു... പ്രൈസ് ദി ലോര്‍ഡ് എന്നു പറയുന്ന പോലെ എല്ലാരും പറഞ്ഞു.. പ്രൈസ് ദി ക്യാറ്റ്.. വിരുന്നിനു വന്ന ഞാന്‍ കണ്ട സീന്‍.. ചായ കുടിക്കുന്ന പൂച്ച.. (പൂച്ച മുന്‍പു ചായ കുടിക്കാറെ ഇല്ല ).. കാബേജ് തോരന്‍ കഴിക്കുന്ന പൂച്ച... അണ്‍ ബിലീവബള്‍.. കാരണം ഇപ്പോ കുറിഞ്ഞിയെ ആരും മൈന്‍ഡ് ചെയ്യുന്നില്ല.. ഞാനും മൈന്‍ഡു ചെയ്തില്ല.. പതുക്കെ പതുക്കെ പൂച്ച നോട്ടീസ് പീരീഡില്‍ നില്‍കുന്ന സോഫ്റ്റ്വെയര്‍ എന്‍ജിനിയരിനെ പോലെ ആയി.. ആരും വലുതായ് മൈന്‍ഡ് ചെയ്യുന്നില്ല... കട്ടിലില്‍ നിന്നും മേശയിലേക്കും.. അവിടെ നിന്നും നിലത്തേക്കും.. നിലത്തു നിന്നും പടിക്കു പുറത്തേക്കുമായ് പൂച്ചയുടെ സ്ഥാനം ... ഈ പോസ്റ്റ് ഞാന്‍ എഴുതാന്‍ തുടങ്ങുമ്പോള്‍, പൂച്ചയുടെ കരച്ചില്‍ കേട്ടു.. അമ്മ (സ്നേഹവതിയായ എന്റെ മാതാശ്രീ) പൂച്ചയെ തൂക്കി എടുത്തു വെളിയില്‍ കളയുന്ന രംഗം ആണു എന്റെ മുന്നില്‍ അരങ്ങേറുന്നതു...പാലം കടക്കുവോളം നാരായണ... |
Tuesday 16 March 2010
പൂച്ച
Subscribe to:
Post Comments (Atom)
ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/
ReplyDeleteഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ്ക്ലിക്ക് വഴി ചെയ്യാം
Good,so that's the secret, let me hunt for CATS :) Paavam poocha :)
ReplyDeleteപൂച്ചക്കഥ കൊള്ളാം..
ReplyDeletehaha poochakku lottary adichathaanennu kootikoolu vishwasangalude manal kottaram ayirunnu poochakku kittiyathu kalamakunna vanthirayil athu olichu pooyi athreemee ollu
ReplyDelete'വീട്ടില്‍ വിപ്ലവകരമായ മാറ്റമാണ് പിന്നീട് ദ്രിശ്യമായത്' -
ReplyDelete'നോട്ടീസ് പീരീഡില്‍ നില്‍കുന്ന സോഫ്റ്റ്വെയര്‍ എന്‍ജിനിയരിനെ പോലെ' - നന്നായിട്ടുണ്ട് ...
സിമ്പിള്‍ ബട്ട് എലഗന്റ്റ് !
പൂച്ചയുടെ സ്താനം അല്ല സ്ഥാനം ആണ്
ആസ് യുശ്വല്‍ - ആസ് യൂഷ്വല്‍
ദ്രിശ്യമായത് - ദൃശ്യമായത്
etc . etc .......
അക്ഷരതെറ്റുകള്‍ ഒരുപാടുണ്ട് ! ഇത്രെയും എഴുതിയ സ്ഥിതിക്ക് അത് കൂടി ഒഴിവാക്കാമായിരുന്നു !
കീപ് റയ്റ്റിംഗ് !
എല്ലാര്‍ക്കും കമന്റ്സിനു നന്ദി.. തെറ്റുകള്‍ തിരുത്തിയിരിക്കുന്നു കൊലകൊമ്പാ..
ReplyDeleteനന്നായി എഴുതിയിരിക്കുന്നു--ന്നാലും പാലം കടക്കുവോളം നാരായണ..ശര്യല്ലാട്ടോ
ReplyDeleteവായിക്കാന്‍ ഏറെ പ്രയാസപ്പെട്ടു, എന്നാലും നിരാശപ്പെടുത്തുകയല്ല, ഇത്രയെങ്കിലും ബുദ്ധിമുട്ടി ഇട്ടില്ലേ. പിന്തിരിയാതെ സധൈര്യം ഇനിയും പോരട്ടെ പോസ്റ്റുകള്‍ തുരു തുരാ..
ReplyDeleteനല്ല നര്‍മബോധം. നല്ല എഴുത്ത്. തുടരുക.
ReplyDeleteലയന എണ്റ്റെ മോളാണ്. അബദ്ധത്തില്‍ അവളുടെ ലിങ്കില്‍ നിന്നാണ് പോസ്റ്റ് ചെയ്തത്.
ReplyDeleteHmm appo poocha vannu keriyal kalyanam nadakkum. kollam appo nerahe brokerkku paisa koduthu samayam waste cheyyana nerathu poochaye vangichal mathiyayirunnalle..
ReplyDelete;)
ReplyDelete"നോട്ടീസ് പീരീഡില്‍ നില്‍കുന്ന സോഫ്റ്റ്വെയര്‍ എന്‍ജിനിയരിനെ പോലെ ആയി..". അപ്പോ കല്ല്യാണത്തിനോടടുപ്പിച്ച് റിസൈന്‍ ചെയ്തല്ലേ...
ReplyDeleteപൂച്ചയ്ക്കിങ്ങനെ ഒരു കഴിവുണ്ടോ.... കൊള്ളാം... പല സുഹൃത്തുക്കളും ഈ പാപ ജാതകത്തിന്റെ പിടിയിലാണ്... ഒന്നു ട്രൈന്‍ ചെയ്തു നോക്കാന്‍ പറയാം... കിട്ട്യാ ഒരു ജീവിതം .. പോയാ മില്‍മയുടെ കുറച്ചു പാല്...
thanks to all
ReplyDeleteപാവം നിര്‍ഭാഗ്യവാന്‍ ഛേ അല്ല പാവം പൂച്ച...
ReplyDeleteഇങ്ങനെ ഒരു വിശ്വാസത്തെ പറ്റി ആദ്യമായിട്ടാ കേള്‍ക്കണത്.പുതിയ പോസ്റ്റിങ്ങ് കണ്ടില്ലായിരുന്നു സോ വരാന്‍ വൈകി.
പൂച്ചക്കഥ കൊള്ളാം..
ReplyDeleteപാവം പൂച്ച..
:)
പൂച്ചമയം,സര്‍വ്വത്ര..!!
ReplyDeleteപാലു കുടിക്കണ പൂച്ച..
വറുത്ത മീന്‍ തിന്നണ പൂച്ച...
വിവാഹം നടത്തിക്കൊടക്കണ പൂച്ച....
മിണ്ടാതെ മണ്ടിനടന്നു കലമുടക്കണ പൂച്ച.....!
ജനിക്കുവാണേല്‍ കല്യാണ പ്രായത്തിലുള്ള പെണ്‍പിള്ളാരുള്ള വീട്ടില്‍ പൂച്ചയായ് ജനിക്കണം..
ReplyDeleteനല്ല എഴുത്ത്.
നര്‍മ്മത്തിന്റെ പോറലില്‍ പുഞ്ചിരി വിരിഞ്ഞു.
ഇത് ഹാരപ്പ മോഹന്‍ ജൊദാരോ? അടിച്ചു പൊളിക്കുണ്ണ്ട് ലോ.. നല്ല എഴുത്ത് ട്ടോ. ആശംസകള്‍....
ReplyDeleteകറുത്ത പൂച്ച വിലങ്ങനെ മുറിഞ്ഞു കടന്നാൽ ശുഭ ലക്ഷണമല്ല എന്ന് കേട്ടിട്ടുണ്ട്...ഇങ്ങനെ ഒരു പൂച്ച
ReplyDeleteഅങ്ങനെ ആ പൂച്ചേടെ ശുക്രദശ ഒടുങ്ങി..പാവം..
ReplyDeleteനല്ല നര്‍മബോധം.
(പാസ്റ്റ് ടെന്‍സ്) പൂച്ച, പട്ടി തുടങ്ങിയ
ReplyDeleteചിലരെ വീട്ടില്‍ മോനേ,മോളെ എന്നതിനൊപ്പം ചേര്‍ക്കുന്ന അഡ്ജറ്റീവും ആഡ് വെര്‍ബുമായ പൂച്ച, പട്ടി (വേറെകുറച്ച് കൂടിയുണ്ട് അതിവിടെ പറയാന്‍ പറ്റില്ല വേണമെങ്കില്‍ ക്ലൂ തരാം) തുടങ്ങിയവ എങ്ങനെ പാസ്റ്റ് ടെന്‍സ് ആയി എന്ന് മനസ്സിലായില്ല.
എനി വേ....
നന്നായി ദിലീപേട്ടനും സുരാജിനും ജഗതിക്കുമുളള അത്രയുമില്ലങ്കിലും ചിരിപ്പിക്കാനുളള കഴിവുണ്ട്.
പുലികളുമായുളള ബന്ധമാവം ഇന്ദ്രവല്ലരിയും മണക്കാന്‍ കാരണം
എച്ചുസ്മീീീീീീീ
ആരെക്കെയാണാ പുലികള്‍
എനിക്കും മണക്കാന്‍ വേണ്ടിയാന്നെ
(ഇനി ഞാന്‍ വല്ലതും ആണോ എന്റെ ശബരില മുരാാാാാ)
നന്നായിരിക്കുന്നു. ഇഷ്ടപ്പെട്ടു...
ReplyDelete