Tuesday 23 March 2010

റിസള്‍ട്ട്

ഏട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു.. പ്രീഡിഗ്രി വേര്‍പെടുത്തി അധികം രണ്ടു ആക്കിയ ടൈം.. പത്തുവരെ മിക്സെഡ് സ്കൂളില്‍ പടിച്ച് പ്ലസ്ടു വിനു ഗേള്‍സ് സ്കൂളില്‍ പോകേണ്ടി വന്ന ഒരു ഹതഭാഗ്യ ആയിരുന്നു ഞാന്‍... രണ്ടു കി മി ചുറ്റളവില്‍ എങ്ങും ഒരു ബോയ് സ്കൂള്‍ പോലും ഇല്ലാതെ, വായ്നോക്കാന്‍ ഒരു നരുന്തു ചെക്കനെ പോലും കിട്ടാതെ വിഷമിച്ചു കഴിഞിരുന്ന ടൈം. ( ഇപ്പൊ ആ 2 കി മി ചുറ്റളവില്‍ 4 ബോയ്സ് സ്കൂളുകള്‍ ഉണ്ടു)

വിശാലമായ ഗ്രൌണ്ടും മറ്റും ആയതിനാല്‍ സകലമാന പരിപാടികള്‍ക്കും സ്ഥിരം വേദി ആയിരുന്നു സ്കൂള്‍.. എന്‍.എസ്.എസ് വോളന്റിയര്‍, ക്ലാസ് ലീഡര്‍ തുടങ്ങിയ പദവികള്‍ അലങ്കരിക്കുന്ന ഞാന്‍ ( പിള്ളാരുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ ) സകല മാന പരിപാടികള്‍ക്കും മുന്നില്‍ ഞെളിഞു നില്‍ക്കും, ബാഡ്ജ് ഒക്കെ ഫിറ്റ് ചെയ്തു നടക്കുന്നതു തന്നെ ഒരു ഗമ ആയിരുന്നു.

യൂത്ത് ഫെസ്റ്റിവലില്‍ സകലമാന ഐറ്റത്തിനും ചേരുകയും.. പ്രാക്ടീസ് എന്നും പറഞു ക്ലാസ് കട്ട് ചെയ്തു ആഡിറ്റോറിയത്തില്‍ പോയ് ഇരുന്നു കത്തി വെക്കുന്നതിലും കിട്ടുന്ന സുഖം അതു അനുഭവിച്ചവര്‍ക്കേ അറിയൂ... ഇതൊക്കെ ആണേലും പഠിത്തം ഒരു സൈഡ് ബിസിനസ് ആയ് നടത്തുന്നുന്ടായിരുന്നു..

സംഭവബഹുലമായ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം പരീക്ഷ വന്നെത്തി.. എപ്പോഴും ചെയ്യുന്ന പോലെ ഒരു വര്‍ഷം പഠിപ്പിച്ച കാര്യങ്ങള്‍ ഒരു മാസം കൊണ്ടു പഠിച്ചു എന്നു വരുത്തി മിടുക്കിയായ് പരീക്ഷ എഴുതി.. പിന്നെ കോളേജ് ലൈഫ് സ്വപ്നം കണ്ടുള്ള കാത്തിരുപ്പ്.. ഹോ

എന്തു വന്നാലും മിക്സെഡ് കോളെജിലേ ചേരു എന്ന എന്റെ നയം ഞാന്‍ ആദ്യമേ പിതാശ്രീയോടു വ്യക്തമാക്കി.. എഞ്ചിനിയറും ഡോക്ടറുമാകനുള്ള ബുദ്ധി ഒന്നും എനിക്കില്ലാന്നു എനിക്കുമാത്രമല്ല അയലത്തെ പട്ടിക്കു വരെ അറിയാമായിരുന്നു.. സൊ മാര്‍ ഇവാനിയോസ്, യുണിവേര്‍സിറ്റി, ആര്‍ട്സ്, എം ജി തുടങ്ങിയ മിക്സ്ഡ് കലാലയങ്ങള്‍ സ്വപ്നം കണ്ടു ഞാന്‍ നാളുകള്‍ നീക്കി..
റിസല്‍ട്ടിനു വേണ്ടിയുള്ള കാത്തിരുപ്പു... ഒടുവില്‍ ആ സുദിനം വന്നെത്തി.. റിസല്‍ട് അനൌണ്‍സ്മെന്റ്..

പത്രം ഓഫീസുകളുമായ് ബന്ധപെട്ടാല്‍ പ്രഖ്യാപനത്തിന്റെ അന്നു തന്നെ റിസല്‍ട് അറിയാന്‍ കഴിയും.. അങ്ങിനെ എന്റെ റിസല്‍ട് അറിയാന്‍ പിതാശ്രീയും അനിയനും രണ്ടു വഴിക്കു പുറപെട്ടു.. വൈകുന്നേരം ആയിട്ടും ഒരു വിവരവും ഇല്ല.. ഒടുവില്‍ ആ ഞെട്ടിപ്പിക്കുന്ന് ആ വിവരം എത്തി.. ഞാന്‍ പന്ത്രണ്ടില്‍ പൊട്ടി.. :( :( എന്റെ നംബര്‍ മാത്രം ലിസ്റ്റില്‍ ഇല്ല..

എന്തോ എനിക്ക് ആ സത്യം അംഗീകരിക്കുവാന്‍ തോന്നിയില്ല.. ഇമ്പോസിബിള്‍.. പ്രാക്ടിക്കലിനൊക്കെ നല്ല മാര്‍ക്ക് ഉണ്ടു...എങ്ങനെ നോക്കിയാലും ഒരു 60-70 റേഞ്ചിലൊക്കെ മാര്‍ക്കു കിട്ടാനും മാത്രം ഞാന്‍ എഴുതിയിട്ടുണ്ടു.. ദു:ഖം സഹിക്കാന്‍ വയ്യാതെ പിതാശ്രി രണ്ടെണ്ണം വീശി വന്നു സെന്റി അടിച്ചു ഇരുപ്പായ് (ഇനി ഇവളെ കെട്ടിക്കാനല്ലാതെ എന്തിനു കൊള്ളാം, അതായിരുന്നിരിക്കണം മനസില്‍, ഒപ്പം കല്യാണ ചിലവും). അമ്മ ഇരുന്നു കരയണോ .. കിടന്നു കരയണോ എന്ന കണ്‍ഫ്യുഷനില്‍.. അനിയന്‍ നിര്‍വികാരന്‍. ബന്ധുക്കളൊക്കെ അന്വേഷിച്ചു വന്നു.. എന്നെ നോക്കി മൂക്കത്തു വിരള്‍ വെച്ചു.. പത്തില്‍ തോറ്റ മകളുള്ള ഒരു ആന്റി ഇത്തിരി സന്തോഷത്തോടെ അമ്മയോടു പറയുവാ.. “അവനവനു വരുമ്പോള്‍ അറിയാമെന്നു”.. അതു കേട്ടപ്പൊ എന്റെ പാവം ആമ്മേടെ കണ്ണു അറിയാതെ നിറഞു.. ഠിം പിന്നെ എനിക്ക് ഒന്നും ഓര്‍മ്മയില്ല.. ദേ കിടക്കണു ധിം തരികിട തോം.. (ബോധം കെട്ടു വീണതാ ഞാന്‍) പിന്നെ മുഖത്തു വെള്ളം തളിക്കല്‍.. വീശല്‍ തുടങ്ങിയ കലാപരിപാടികള്‍

അടുരിന്റെ സിനിമ പോലെ ആയി വീട്.. വല്യ ബഹളം ഒന്നും ഇല്ല.. എന്നെ എങ്ങാ‍നും പിടിച്ചു കെട്ടിക്കുമോ.. ഒരു കലാലയ പ്രണയം പോലും ഇല്ലാതെ ഏതേലും മഷ്കൊണാപ്പനെ ഞാന്‍ കെട്ടേണ്ടി വരുമോ എന്നൊക്കയായ് എന്റെ ചിന്തകള്‍...

അങ്ങിനെയൊന്നും ഞാന്‍ തോല്‍ക്കില്ല എന്ന ഉറപ്പുണ്ടായിട്ടോ എന്തോ ചിറ്റപ്പന്‍ ഡയറക്ടറേറ്റില്‍ കയറി ഇറങ്ങി.. ഒടുവില്‍ സത്യം വെളിയില്‍ വന്നു.. ഡാറ്റാ എന്ഡ്രി ഓപറേറ്റ്ര്ക്കു പറ്റിയ തെറ്റു.. ഞാന്‍ മികച്ച വിജയം കൈവരിച്ചിരിക്കുന്നു... മോള്‍ ജയിച്ച സന്തോഷത്തില്‍ പിതാശ്രീ നാലെണ്ണം കൂടി വീശി.. അമ്മ മറ്റേ ആന്റിയെ തിരക്കി ഓടി ... അനിയന്‍ തുള്ളി ചാടി..ആള്‍ ഈസ് വെല്‍..

ഇപ്പൊ തമാശ തോന്നുന്നുവെങ്കിലും അന്നു മനസു വല്ലതെ സങ്കടപെട്ടിരുന്നു...

39 comments:

  1. എന്തായാലും ഫൈനലി ജയിച്ചല്ലോ, ഞാന്‍ പ്രീ ഡിഗ്രീ പരീക്ഷയില്‍ ജയിക്കും എന്ന് ഉറപ്പിച്ച്‌ ഇരിക്കുമ്പോള്‍ ഹിന്ദിക്ക് എന്നെ തോല്പ്പിച്ചു റീ വാല്യുഷന്‍ അപ്ലേ ചെയ്ത്‌ റിസല്റ്റ് വരാണ്ടെ രണ്ടാമതെ പരീക്ഷ എഴുതി ജയിച്ച് കുറച്ച്‌ കളികള്‍ കളിച്ചപ്പോള്‍ അറിഞ്ഞു അവര്‍ക്ക് മിസ്റ്റേക്ക് പറ്റി എന്നെ പോലെ കുറേ കുട്ടികളെ തോല്‍പ്പിച്ചിരുന്നു എന്ന്, പിന്നെ കേസ്‌ തലവേദന ഒക്കെ ആയി എന്തിനു പറയണു ഒരു വര്‍ഷം വെറുതെ പോയി.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. തിരുത്തുന്നത് നല്ലതാ.. കീമാന്‍ പരിചയപെട്ടു വരുന്നതേ ഉള്ളു..

    ReplyDelete
  4. ഹ..ഹ..ഹ..."അമ്മ മറ്റേ ആന്റിയെ തിരക്കി ഓടി"

    കലക്കന്‍ എഴുത്ത്.

    ReplyDelete
  5. ചാത്തനേറ്:ഭാഗ്യം അന്തക്കാലത്ത് ഹാര്‍ട്ട് അറ്റാക്ക് കണ്ട്പിടിക്കാഞ്ഞത്

    ReplyDelete
  6. ചാത്തന്റെ കമന്റ് ആണ് പോസ്റ്റിനേക്കാള്‍ ചിരിപ്പിച്ചത്.

    ReplyDelete
  7. എന്റെ ഒരു കസിന്‍ ഉണ്ടായിരുന്നു. SSLC യിക്ക് റാങ്ക് പ്രതീക്ഷിച്ച അവളുടെ റിസള്‍ട്ട് വിത് ഹെല്‍ഡ്... അവസാനം കോപ്പിയടിച്ചതാണെന്ന്... അങ്ങനെ വിദ്യാഭ്യാസ വകുപ്പിന്റെ വാതിലുകള്‍ കയറീ ഇറങ്ങിയപ്പോ മനസ്സിലായി മാര്‍ക്കു കൂടിയപ്പോതോണ്ട് അവര്‍ക്ക് തോന്നിയ ഒരു സംശയമായിരുന്നു കാരണം... എന്തായലും വിറ്റായിരുന്നു...

    ReplyDelete
  8. "ഇപ്പൊ ആ 2 കി മി ചുറ്റളവില്‍ 4 ബോയ്സ് സ്കൂളുകള്‍ ഉണ്ടു"
    എന്നിട്ട് ഇപ്പൊ വല്ലോ ഗുണവും ഉണ്ടോ ?

    എനിവേയ്സ് .. സംഭവം സിമ്പിള്‍ ആന്‍ഡ്‌ ഗുഡ്

    [സ്കൂളുകള്‍ ഉണ്ടു -> സ്കൂളുകള്‍ ഉണ്ട് !!]

    ReplyDelete
  9. “ വായ്നോക്കാന്‍ ഒരു നരുന്തു ചെക്കനെ പോലും കിട്ടാതെ വിഷമിച്ചു കഴിഞിരുന്ന ടൈം.“

    ചെക്കന്മാരേക്കാള്‍ കഷ്ടമാണല്ലേ പെങ്കൊച്ചുങ്ങള്‍ :) :) :)

    ReplyDelete
  10. ക്യാപ്റ്റനും,ചാത്തനും,ശ്രീക്കും,കുരുത്തം കെട്ടവനും, കൊലകൊമ്പനും നന്ദി, മനോജേട്ടാ ഈ പെണ്‍പിള്ളാരെല്ലാം കള്ളികളാ..:)

    ReplyDelete
  11. ആകാനുള്ള ബുദ്ധി ഒന്നും എനിക്കില്ലാന്നു എനിക്കുമാത്രമല്ല അയലത്തെ പട്ടിക്കു വരെ അറിയാമായിരുന്നു

    ഞാന്‍ മികച്ച വിജയം കൈവരിച്ചിരിക്കുന്നു...
    എന്ന് അവസാനം എഴുതിയത് നര്‍മ്മത്തിന് വേണ്ടിയായിരുന്നു അല്ലെ...?
    പോസ്റ്റ്‌ കൊള്ളാം.

    ReplyDelete
  12. കൊള്ളാം വിജിത..നല്ല നര്‍മ്മ ബോധം..ഇനിയും എഴുതൂ..

    ReplyDelete
  13. വിജിത കാലിക്കറ്റ്‌ university യില്‍ പഠിക്കാഞ്ഞത്‌ (ഉണ്ടോ?)മഹാ ഭാഗ്യം .അല്ലെങ്കില്‍ പാസ്‌ ആയി എന്ന് അറിഞ്ഞ subject നേരം വെളുക്കുംമുന്‍പ് തോറ്റു എന്ന് കണ്ടു ആത്മഹത്യ ചെയ്യേണ്ടി വന്നേനെ . എന്തായാലും കാലിക്കറ്റ്‌ univercity യെ സമ്മതിക്കണം, അത്രക്ക് അനുഭവിക്കേണ്ടി വന്നില്ലല്ലോ മുജ്ജന്മ പുണ്യം . കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍ എന്ന് പാടിയത് ഇത് കണ്ടാണോ ആവോ . പിന്നെ ഒരു ചെറിയ സംശയം (സംശയം ആണേ) മലയാളം ബ്ലോഗില്‍ നേരിട്ട് ടൈപ്പ് ചെയ്യാലോ ഞാന്‍ അങ്ങനെയാ ചെയ്യുന്നേ പഴയ editer വച്ച് . അത്യാവശ്യം എല്ലാം ടൈപ്പ് ചെയ്യാന്‍ പറ്റുന്നുണ്ട് . യോജിച്ച വാക്കുകള്‍ തിരഞ്ഞെടുക്കാനും (ലിസ്റ്റില്‍ നിന്ന് ) . ശ്രമിച്ചു നോക്കൂ എങ്ങാനും ബിരിയാണി കൊടുത്താലോ,ഞാനും പുതിയ ബ്ലോഗ്ഗര്‍ ആണേ അത്രയ്ക്ക് പുലി അല്ല .

    ReplyDelete
  14. :)
    calicut universitye kurichonnum parayanda.. pareekshabhavanil answer sheet ittirikkunna kandal palacharakku kadayil pothiyan ulla paper vachathinekkal kashtamanu..

    ReplyDelete
  15. നന്നായിട്ടുണ്ട്‌..

    ReplyDelete
  16. വളരെ മനോഹരമായ എഴുത്ത്. അക്ഷരപ്പിശാചുകളൊക്കെ ആദ്യം ഉണ്ടാകും. പേടിക്കാനൊന്നുമില്ല.
    ഞാനും അങ്ങിനെയായിരുന്നു. എന്നെ വിളിച്ചോളൂ സംശയം ഉണ്ടെങ്കില്‍, എന്നെ സഹായിച്ചിരുന്ന ബ്ലൊഗര്‍മാരെപറ്റി ഞാന്‍ എന്റെ പ്രൊഫൈലില്‍ എഴുതിയിട്ടുണ്ട്.
    ആശംസകള്‍ നേരുന്നു.

    ReplyDelete
  17. ഹഹ എന്നിട്ട് ഏതു കോളേജില്‍ ചേര്‍ന്നു... രസോണ്ട് ട്ടോ വായിക്കാന്‍...

    പിന്നെ ഈ 'സകലമാന ' എന്ന വാക്ക് ആരെങ്കിലും sponsor ചെയ്തിട്ടുണ്ടോ.. മുട്ടിനു മുട്ടിനു ചേര്‍ത്തിട്ടുണ്ടല്ലോ :)

    ReplyDelete
  18. ചാത്തന്‍ പറഞ്ഞപോലെ ഹാര്‍ട്ട് അറ്റാക്ക് അന്ന് കണ്ട് പിടിച്ചിരുന്നെങ്കി..
    ഹോ ആലോയ്ക്കാന്‍ വയ്യ !!
    അക്ഷരപ്പിശാചിനെ ഓടിക്കാന്‍ ഒരു യാഗോം നടത്തി വിജിത യാത്ര തുടര്‍ന്നോളൂ.ആശംസകള്‍

    ReplyDelete
  19. നന്നായിട്ടുണ്ട്‌..

    ReplyDelete
  20. എല്ലാര്‍ക്കും നന്ദി..

    ReplyDelete
  21. ആദ്യം വിഷമം, പിന്നെ സന്തോഷം.
    എഴുത്ത് നന്നായിട്ടുണ്ട് ട്ടോ

    ReplyDelete
  22. താങ്ക്സ് ആരുണ്‍ ചേട്ടാ..

    ReplyDelete
  23. എന്നാലും ബോധം കെട്ടു വീണ ശബ്ദം കൊള്ളാം
    നന്നായിട്ടുണ്ട് :)

    ReplyDelete
  24. neee thakarthe bloguvanallo...ennalum nee pavam aliyane mashkonappan enne vilichallodi...

    ReplyDelete
  25. അത് സാരമില്ല അളിയാ എന്നാലും 12 ജയിച്ചല്ലോ അത് മതി !ഡിഗ്രീ എന്തായോ ആവോ?

    ReplyDelete
  26. ഇത്തരം പ്രശ്നങ്ങളൊന്നും നമ്മളെ ബാധിച്ചിട്ടേയില്ല.....എന്തോന്ന് കോളേജ് എന്തോന്ന് പ്ലസ്‌ ടൂ .....സസ്നേഹം

    ReplyDelete
  27. ശ്ശൊ പഠിച്ചതെവിടെയാണെന്ന് ഒന്ന് അറിയിച്ചിരുന്നെങ്കിൽ നോക്കാനായി വന്ന് നിൽക്കാരുന്നു........

    ReplyDelete
  28. ഹ ഹ വിവരണം നന്നായി..:)

    ധിം തരികിട തോം!

    ReplyDelete
  29. നല്ല വിവരണം. തുടർന്നോളൂ...

    ReplyDelete
  30. ഡാറ്റാ എൻട്രി ഓപ്പറേറ്റർക്കിട്ട് ഒന്നു പൊട്ടിക്കേണ്ടതായിരുന്നു. ചിറ്റപ്പൻ അന്വേഷിച്ചില്ലെങ്കിൽ ചേച്ചി എന്തു ചെയ്യുമായിരുന്നു?.

    ReplyDelete
  31. ലോക ചരിത്രത്തില്‍ ആദ്യമായി ധിം തരികിട തോം എന്ന് ബോധം കേട്ട് വീണ ആള്‍ വിജിതയായിരിക്കും.
    :)

    ReplyDelete
  32. കൊള്ളാം നിങ്ങലെല്ലാം പുലികളായിരുന്നല്ലേ..
    നല്ല വിവരണം...

    ReplyDelete
  33. ഇഷ്ടപ്പെട്ടു . ഇത് പോലെ ഒരു അവസ്ഥ പണ്ട് ഞാനും അനുഭവിച്ചതാണ്‌ . ഒറ്റ വ്യത്യാസമേ ഒള്ളു . എന്റെ റിസള്‍ട്ട്‌ അതുപോലെ തന്നെ നിന്നു. കോടതിയില്‍ വരെ പോയിട്ടും . ഹും

    ReplyDelete
  34. പുതിയ പോസ്റ്റ് വരട്ടെ

    ReplyDelete
  35. ധിം തരികിട തോം.. മോഡലിൽ ബോധം കെട്ടു വീഴാൻ ഭരത നാട്യം പഠിക്കണോ...? ബോധക്കേറ്ടായാലും എന്താ ഒരു സ്റ്റാന്റേർഡ്???

    ReplyDelete
  36. ഇതേപോലെ, പത്രമോഫീസില്‍ പോയി നമ്പര്‍ കാണാഞ്ഞ് എന്റെ അയല്‍‌പക്കത്തെ കുട്ടി വീട്ടീന്നിറങ്ങി ഓടി - ആത്മഹത്യ ചെയ്യാന്‍. നാട്ടുകാര്‍ വളഞ്ഞ് പിടിച്ചതുകൊണ്ട് അബദ്ധം കാണിച്ചില്ല. അവള്‍ക്ക് ഫസ്റ്റ് ക്ലാസുണ്ടായിരുന്നു എന്ന് പിന്നീടറിഞ്ഞു. :)

    ReplyDelete
  37. എന്തായാലും പാസ് ആയല്ലോ. ഹാവൂ സമാധാനായീ...
    നര്‍മം വിതറിയുള്ള ഈ എഴുത്ത് എനിക്ക് ഇഷ്ട്ടായീ. ആശംസകള്‍.

    ReplyDelete