ഇതിനെ അനുഭവത്തിന്റെ ലേബലില്‍ ഇടാമോ എന്നറിയില്ല.. എന്റെ അനിയനെ കുറിച്ചാണു.. ഒരു വയസിന്റെ വ്യത്യാസത്തില്‍ എന്റെ ജീവിത്തിലേക്കു വന്ന എന്റ് അനിയന്‍. കുഞിലേ തന്നെ അവനു എന്നെ ഒരുപാടു ഇഷ്ടമാണു.. എന്തു കിട്ടിയാലും ഒരു പങ്കു എനിക്കു മാറ്റി വെക്കും.. അടി ഉണ്ടാക്കുമ്പോഴും മറ്റും അവന്‍ തോറ്റു തരും.. ഒരു പാവം കുട്ടി.. ആരേലും ഒച്ചയെടുത്താല്‍ പതുങ്ങുന്ന സ്വഭാവം. എന്നെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കാനയച്ചപ്പോ അവന്‍ മലയാളം മീഡിയത്തില്‍...അതിലും അവനു ഒരു പരാതിയും ഇല്ല..
അവനെ ഞാന്‍ ഒത്തിരി കളിയാക്കുമായിരുന്നു.. അവന്റെ ഗവര്‍ണ്മെന്റ് സ്കൂള്‍ എന്തിനു കൊള്ളാം.. നിന്റെ കൂട്ടൊക്കെ പീക്കിരി പിള്ളാരല്ലേ എന്നൊക്കെ പറയുമ്പോഴും അവന്‍ തിരിച്ചു അധികം പ്രതികരിക്കില്ലയിരുന്നു.. അവനെ ദേഷ്യം പിടിപ്പിക്കാന്‍ ഞാന്‍ നല്ലോണം ശ്രമിക്കുമായിരുന്നു.
പ്ലസ് ടു കഴിഞ്ഞു ഞാന്‍ മന:ശാസ്ത്രം പഠിക്കാന്‍ ( ചുമ്മാ വെറുതേ).. സെകന്‍ഡ് ഇയര്‍ ആയപ്പോ അവന്‍ എന്റെ കോളേജില്‍ തന്നെ എന്റെ ജുനിയര്‍ ആയി ചേര്‍ന്നു.. ആ ഇടക്കു അച്ഛന് ഒരുപാടു സാമ്പതിക പ്രശ്നങ്ങള്‍.. കടം എവിടെ നിന്നൊക്കയോ.. വരുമാനം നിലച്ചു.. ഞങ്ങള്‍ രണ്ടു പേര്‍ പഠിക്കുന്നു വീട്ടു വാടക.. മറ്റു ചിലവുകള്‍.. കടം കൂടിക്കൊണ്ടേയിരുന്നു..
ഒരു പാവത്തിനെ പോലെ പതുങ്ങിയിരുന്ന എന്റെ അനിയന്റെ വേറെ ഒരു മുഖം കണ്ടു ഞങ്ങള്‍.. പതിനെട്ടു വയസുകാരന്റെ ചുമലില്‍ കുടുംബ ഭാരം എന്നൊക്കെ കേട്ടിട്ടെ ഉണ്ടായിരുന്നുള്ളൂ... അതു കണ്ടറ്ഞ്ഞു..
രാവിലെ അഞ്ചു മണിക്കു പത്രം ഇടാന്‍ പോകും.. പിന്നെ സ്കൂള്‍ കുട്ടികളെ വിടുന്ന വാനില്‍ സഹായി ആയി പോകും, പിന്നെ കോളേജ്.. അതിനു ശേഷം എന്തൊക്കയൊ പണികള്.. അവന്‍ ആളാകെ മാറി.. വീട്ടു ചിലവുകള്‍.. ഞങ്ങള്‍ രണ്ടു പേരുടെ പഠിത്തം എല്ലാം അവന്റെ ചുമലില്‍.. പിന്നീടുള്ള അഞ്ചു വര്‍ഷം അവന്‍ എം ബി എ എടുത്തു, എന്നെ കെട്ടിച്ചു വിട്ടു.. അവന്റെ പ്രായത്തിലുള്ള പലരും കളിച്ചു നടക്കുമ്പോള്‍ ..ഇതിനിടക്കു ഒരു കുഞ്ഞു പ്രണയവും ക്ലാസിലെ സുന്ദരികുട്ടിയുടെ പുറകേ നടന്നപ്പൊ എല്ലാരും പറഞ്ഞു വേണ്ട മോനെ എന്നു അവന്‍ കേട്ടില്ല അവനു ഉറപ്പായിരുന്നു.. അവളാണു അവന്റെ ആളെന്നു..
ഇപ്പോ കക്ഷി ദുബായിലാണു.. അവന്റെ കല്യാണ നിശ്ചയം കഴിഞ്ഞു കേട്ടോ.. ഫോട്ടോ ദേ മുകളിള്‍..